വൈപ്പിൻ: സംസ്ഥാന യുവജന ക്ഷേമബോർഡും ചെറായി റെഡ്സിറ്റി ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള ബൂട്ടഡ് ഫുട്‌ബാൾ ടൂർണമെന്റ് ഫെബ്രുവരി 28, 29, മാർച്ച് 1 തീയതികളിൽ ചെറായിയിൽ നടക്കും. സംഘാടകസമിതി രൂപീകരണം ബ്ലോക്ക് പഞ്ചായത്തംഗം എ.എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.ടി. സൂരജ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി, എ.എൻ. ഉണ്ണിക്കൃഷ്ണൻ, രാധിക സതീഷ് (രക്ഷാധികാരികൾ), വി.ടി. സൂരജ് (ചെയർമാൻ), പി.എം. ശ്രീജിത്ത് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.