വൈപ്പിൻ: എനർജി മാനേജ്‌മെന്റ് സെന്റർ കേരള, സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ് റിസോഴ്‌സ് ഏജൻസി എന്നിവയുടെ സഹകരണത്തോടെ രാജഗിരി ഔട്ട്‌റീച്ച് സർക്കാർ ഉദ്യോഗസ്ഥർക്ക് ഊർജസംരക്ഷണ ബോധവത്കരണ സെമിനാർ നടത്തി. എടവനക്കാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻമിത്ര ഉദ്ഘാടനം ചെയ്തു. രാജഗിരി ഔട്ട്‌റീച്ച് പ്രൊജക്ട് ഡയറക്ടർ മീന കുരുവിള അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.എ. ജോസഫ് ഊർജസംരക്ഷണ സന്ദേശം നൽകി. എനർജി മാനേജ്‌മെന്റ് സെന്റർ റിസോഴ്‌സ് പേഴ്‌സൺ കെ.യു. രഞ്ജിത്ത് ക്ലാസ് നയിച്ചു. രാജഗിരി ഡെവലപ്‌മെന്റ് പ്രൊമോട്ടർ ലിന്റ സിജോ, ഡെവലപ്‌മെന്റ് ഓഫീസർ രാജഗിരി ഔട്ട്‌റീച്ച് ഡോണൽ സർവീസ് ഓഫീസർ മരിയ ടെൻസി എന്നിവർ പ്രസംഗിച്ചു.