വൈപ്പിൻ: പ്ലാസ്റ്റിക് നിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി വൈപ്പിൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈപ്പിൻ ബസ്റ്റാൻഡിൽ വച്ച് യാത്രക്കാർക്ക് തുണിസഞ്ചി വിതരണം ചെയ്തു. വൈപ്പിൻ ലേഡി ഒഫ് ഹോപ്പ് സ്‌കൂളിലെ ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്ത ചടങ്ങ് ഞാറയ്ക്കൽ സബ് ഇൻസ്‌പെക്ടർ സംഗീത് ജോബ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ് വൈപ്പിൻ യൂണിറ്റ് സെക്രട്ടറി ജോൺ ജെ. മാമ്പിള്ളി, ജോണി വൈപ്പിൻ, സി.പി. ആന്റണി, അദ്ധ്യാപകരായ സിസ്റ്റർ മേഴ്‌സി, ആശ എന്നിവരും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.