കൊച്ചി: അസറ്റ് ഹോംസിന്റെ പദ്ധതികളെക്കുറിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി ആരംഭിച്ചു. ഫേസ്ബുക്ക്, ട്വിറ്റർ, വാട്‌സപ് തുടങ്ങിയവ വഴി പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ആഭ്യന്തര വകുപ്പ്, സൈബർ സെൽ എന്നിവയ്ക്ക് പരാതി നൽകിയതായി അസറ്റ് ഹോംസ് മാനേജ്‌മെന്റ് അറിയിച്ചു.
പ്രചാരണം നടത്തിയവരുടെയും ഒത്താശ ചെയ്തതായി സംശയിക്കുന്നവരുടേയും പേരുവിവരങ്ങൾ പൊലീസിന് കെമാറി. അസറ്റ് ഹോംസ് പോലുള്ള സ്ഥാപനങ്ങളെ വേട്ടയാടാൻ സാമൂഹ്യവിരുദ്ധർ ശ്രമിക്കുകയാണ്. വ്യാജപ്രചാരണങ്ങൾ നടത്തുന്നവരെ മുഴുവൻ നിയമത്തിനു മുമ്പിൽ കൊണ്ടുവരുമെന്ന് അസറ്റ് ഹോംസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.