കളമശേരി: ഹെവി എക്യുപ്മെന്റ് ഓപ്പറേഷൻ (എച്ച്.ഇ.ഒ) സർട്ടിഫിക്കറ്റ് കോഴ്സിന് ഫാക്ട് അപേക്ഷ ക്ഷണിച്ചു.

എക്സ്കവേറ്റർ, ഫ്രണ്ട് എന്റ് ലോഡർ, ക്രെയിൻ ,ഫോർക്ക് ലിഫ്റ്റ്, തുടങ്ങിയവയിലാണ് പരിശീലനം.

യോഗ്യത: എസ്.എസ്.എൽ.സി, ലൈറ്റ് / മീഡിയം/ ഹെവി ഡ്രൈവിംഗ് ലൈസൻസ്.

പ്രായപരിധി : 35 വയസ്

രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, പ്രായം തെളിയിക്കുന്നതിന് എസ്.എസ്.എൽ.സിയുടെ പകർപ്പ്, ഡ്രൈവിംഗ് ലൈസൻസിന്റെ പകർപ്പ്, ആധാറിന്റെ പകർപ്പ് എന്നിവ സഹിതം ഹാജരാകണം.

വേദി : ഫാക്ട് ട്രെയിനിംഗ് ആൻറ് ഡവലപ്മെൻറ് സെന്റർ ഉദ്യോഗമണ്ഡൽ. അവസാന തിയതി ഫെബ്രുവരി അഞ്ച്. വിവരങ്ങൾക്ക് : www.fact.co.in, 0484 2567380 , 2567423, 9895958825