se
ഇടപ്പള്ളി കേരള ഹിസ്റ്ററി മ്യൂസിയം ആർട് ഗാലറിയിൽ നടന്നുവരുന്ന ആർട്ട് തെറാപ്പി സിമ്പോസിയം എഴുത്തുകാരൻ സേതു ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: ഇടപ്പള്ളി കേരള ഹിസ്റ്ററി മ്യൂസിയം ആർട് ഗാലറിയിൽ നടന്നുവരുന്ന ആർട്ട് തെറാപ്പി സിമ്പോസിയം എഴുത്തുകാരൻ സേതു ഉദ്‌ഘാടനം ചെയ്തു. മുതിർന്ന പൗരൻമാരുടെ പ്രശ്നങ്ങൾ ആർട്ട് തെറാപ്പിയിലൂടെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലെസ്ഡ് ലൈഫ് ഫൗണ്ടേഷനാണ് സിമ്പോസിയം ഒരുക്കുന്നത്. 'മികച്ച മനസിന് ഉടമയാവാൻ സാഹിത്യം എങ്ങനെ സഹായകമാകും' എന്ന വിഷയത്തെക്കുറിച്ച് ഡോ: കെ. എസ്. രാധാകൃഷ്ണൻ സംസാരിച്ചു. ഡോ: സി. എസ്. ജയറാം, ഫ്രാൻസിസ് കോടങ്കണ്ടത്ത്, കലാധരൻ , ലതാദേവി തുടങ്ങിയ പ്രമുഖരുടെ സൃഷ്ടികൾ പ്രദർശനത്തിലുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം. ഞായറാഴ്ച സമാപിക്കും.