aji
ബൗദ്ധിക സ്വത്തവകാശ സെമിനാർ ഡോ.ടി.ജി.അജിത ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ച് എറണാകുളം ഗവ. ലാ കോളേജിൽ നടന്ന സെമിനാർ പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി .ജി. അജിത ഉദ്ഘാടനം ചെയ്തു. ഇന്റലക്ച്വൽ പ്രോപ്പർട്ടി ഇന്ത്യ, കേന്ദ്ര കൺട്രോളർ ജനറൽ ഒഫ് പേറ്റന്റ്‌സ്, ഡിസൈൻസ്, ട്രേഡ് മാർക്‌സ് ആൻഡ് ജോഗ്രഫിക്കൽ ഇൻഡിക്കേഷൻ, ഫിക്കി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. ചെന്നൈ പേറ്റന്റ് ഓഫീസ് അസിസ്റ്റന്റ് കൺട്രോളർ മനോജ് മാധവൻ, നുവാൽസ് സെന്റർ ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സ് ഡയറക്ടർ ഡോ. പി എസ് ആതിര, അഡ്വ. ബിനോയ് കടവൻ എന്നിവർ ക്ലാസുകൾ നയിച്ചു. ഫിക്കി കോ ചെയർമാൻ ദീപക് .എൽ. അശ്വാനി, സാവിയോ മാത്യു, പ്രൊഫ. ബിനു പൂർണമോദൻ എന്നിവർ സംസാരിച്ചു.