അങ്കമാലി: പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറിയുടെയും പുരോഗമന കലാസാഹിത്യസംഘത്തിന്റെയും നേതൃത്വത്തിൽ ഭരണഘടനാസദസ് സംഘടിപ്പിച്ചു. റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ് മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. ടി.വി.വേലായുധൻ, ഷാജി യോഹന്നാൻ, കുമാരൻ, മേരി ആന്റണി, കെ.പി. അനീഷ്, പി.ഡി. ആന്റണി, കെ.എ. രമേഷ് എന്നിവർ പ്രസംഗിച്ചു.