പള്ളുരുത്തി: മാരമ്പിളളി ശ്രീ പരാശക്തി ക്ഷേത്രത്തിൽ ഇന്ന് കൊടിയേറും. രാത്രി 8 ന് നടക്കുന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി മഞ്ഞുമ്മൽ നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. തിരുവാതിര കളി, കാവടി ഘോഷയാത്രകൾ, സർപ്പംപാട്ട്, ഗാനസായാഹ്നം, ഭക്തിഗാനസുധ, പുല്ലാങ്കുഴൽ കച്ചേരി എന്നിവ നടക്കും.29 ന് വൈകിട്ട് 4ന് പകൽപ്പൂരം. രാത്രി 10 ന് ആറാട്ട്.