kklm
ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഇവാക്യുവേഷൻ ഡ്രിൽ .

കൂത്താട്ടുകുളം: ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിൽ ഇവാക്യുവേഷൻ ഡ്രിൽ സംഘടിപ്പിച്ചു. പ്രോഗ്രാമിന്റെ ഭാഗമായി ഫയർ ഫൈറ്റിംഗ് ഉൾപ്പടെ വിവിധ ഇനം രക്ഷാ പ്രവർത്തനങ്ങളുടെ ഡെമോൺസ്ട്രേഷനും അവതരിപ്പിച്ചു.സ്റ്റേഷൻ ഓഫീസർ സജിമോൻ ടി ജോസഫ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ കെ പ്രഫുൽ ,സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഗീതദേവി എന്നിവർ പ്രസ്തുത പരിപാടിക്ക് നേതൃത്വം നൽകി. കൂത്താട്ടുകുളം ഫയർ സ്റ്റേഷനിലെ എല്ലാ ജീവനക്കാരും ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ വിദ്യാർഥികളും അദ്ധ്യാപകരും ഇതിൽ പങ്കാളികളായി.