കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷം, അദ്ധ്യാപകരക്ഷാകർത്തൃസമ്മേളനം, എസ്.എസ്.എൽ.സി. അവാർഡ് വിതരണം, എൻഡോവ്‌മെന്റ് വിതരണം എന്നിവ നടന്നു.മുനിസിപ്പൽ ചെയർമാൻ . റോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി. കാഷ് അവാർഡ് വിതരണം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ നിർവഹിച്ചു. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് നൽകിവരുന്ന എന്റോവ്‌മെന്റുകൾ മുനിസിപ്പൽ കൗൺസിലർ പ്രിൻസ് പോൾ ജോൺ വിതരണം ചെയ്തു. സ്‌കൗട്ട് ആൻഡ് ഗൈഡ് പുരസ്‌കാരവിതരണം മുനിസിപ്പൽ കൗൺസിലർ നളിനി ബാലകഷ്ണൻ നിർവഹിച്ചു. വിവിധ മേഖലകളിൽ മികവുതെളിയിച്ച ഇരുനൂറുലധികംവിദ്യാർത്ഥി പ്രതിഭകൾക്ക് സമ്മാനങ്ങൾ നൽകി . മാനേജ്‌മെന്റ് പ്രതിനിധി ശ്രീകുമാരൻ നമ്പൂതിരി, പി.ടി.എ. വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി ഹെഡ്മിസ്ട്രസ് ശ്രീമതി എം. ഗീതാദേവി സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ് എന്നിവർ സംസാരിച്ചു.