പള്ളുരുത്തി: കൊച്ചി നിയോജക മണ്ഡലത്തിലെ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനായി കെ.ജെ. മാക്സി എം.എൽ.എ നടപ്പാക്കി വരുന്ന അക്ഷരദീപം പദ്ധതിയുടെ അവാർഡ് പ്രഖ്യാപിച്ചു. മികച്ച ഹൈസ്കൂളായി കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് ഹൈസ്കൂളും യു.പി.സ്കൂളായി കുമ്പളങ്ങി ഒ.എൽ.എഫ്.ഇ.യും യു.പി സ്കൂളും മികച്ച എൽ.പി.സ്കൂളായി ചെല്ലാനം സെന്റ്.ജോർജ് സ്കൂളും തിരഞ്ഞെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ പള്ളുരുത്തി എസ്.ഡി.പി.വൈ.ജി.വി.എച്ച്.എസ് രണ്ടാംസ്ഥാനം നിലനിർത്തി. മികച്ച ഹൈസ്കൂളിന് 7 ലക്ഷം രൂപയും യു.പി.ക്ക് നാല് ലക്ഷവും എൽ.പി.ക്ക് 3 ലക്ഷവും നൽകുമെന്ന് എം.എൽ.എ പറഞ്ഞു. കൂടാതെ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് മെഡലുകൾ വിതരണം ചെയ്യും. ഇതിനോടൊപ്പം മികച്ച അദ്ധ്യാപകൻ, മാനേജ്മെന്റ്, പി.ടി.എ എന്നീ അവാർഡുകളും വിതതരണം ചെയ്യും. നാലാം വർഷ ഉദ്ഘാടനം 29 ന് ഉച്ചക്ക് 1.30 ന് തോപ്പുംപടി സെന്റ് .സെബാസ്റ്റ്യൻ സ്കൂൾ ഹാളിൽ മുൻ എം.പി.പി.രാജീവ് ഉദ്ഘാടനം ചെയ്യും.കെ.ജെ.മാക്സി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.കെ.വി.ലീല, പി.മുരളീ മാധവൻ, സിനിമാ താരം വിനയ് ഫോർട്ട്, ഫാ.ജോപ്പി കൂട്ടുങ്കൽ തുടങ്ങിയവർ സംബന്ധിക്കും. പ്രിൻസിപ്പാൾ സ്മിത അലോഷ്യസ് സ്വാഗതവും ജോ. കൺവീനർ സി.എസ്.ഗിരീഷ് നന്ദിയും പറയും.