കാലടി: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. നിർമ്മാല്യദർശനം, ഗണപതിഹോമം, ഉഷ:പൂജ എന്നിവയ്ക്ക് ശേഷം 9ന് ശ്രീകൃഷ്ണനാരായണീയ പാരായണം. വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, നിറമാല. ഭജനയ്ക്ക് ശേഷം 6.45ന് ക്ലാസിക്കൽ ഡാൻസ്. 8.3 ന് തന്ത്രി തരണനെല്ലൂർ കിടങ്ങാശേരി രാമൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറും. ഒമ്പതുദിവസത്തെ ഉത്സവം ഫ്രെബ്രുവരി I ന് ആറാട്ടോടെ കൊടിയിറങ്ങും. 26ന് കൊടിപ്പുറത്ത് വിളക്ക്, പഞ്ചാരിമേളം, ഭജന. 27ന് നൃത്തസന്ധ്യ, 28ന് നാട്ടരങ്ങ്, 29 ന് ശാസ്ത്രീയ നൃത്താർച്ചന, 30ന് നൃത്തസന്ധ്യ, 31ന് വലിയവിളക്ക്.