പള്ളുരുത്തി: കേന്ദ്ര സർക്കാരിന്റെ വയോജനങ്ങളോടുള്ള നിഷേധാത്മക നയത്തിൽ പ്രതിഷേധിച്ച് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ പള്ളുരുത്തി മേഖല കമ്മറ്റി പ്രതിഷേധ ധർണ നടത്തി. വെളിയിൽ നടന്ന പരിപാടി എ.ആർ.ശിവജി ഉദ്ഘാടനം ചെയ്തു.എൻ.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.ടി.ജി.രമേശ്, കെ.വി.എസ്.ബോസ്, സി.കെ.ജോസഫ്, സുബ്രഹ്മണ്യൻ തുടങ്ങിയവർ സംബന്ധിച്ചു.