ആലുവ: ആലുവ തുരുത്തുമ്മൽ ശ്രീവീരഭദ്രകാളീ ക്ഷേത്രം അവിട്ട ദർശന മഹോത്സവത്തോടനുബന്ധിച്ച് നാരായണീയ പാരായണം നടന്നു. ലളിത സഹസ്രനാമജപത്തോടെ ആരംഭിച്ച പാരായണം, ഭജന, വിഷ്ണു സഹസ്രനാമം എന്നിവയോടെ നൂറ് ദശകങ്ങളും പാരായണം ചെയ്തു. വിവിധ നാരായണീയ സമിതികൾ പങ്കെടുത്തു.
ഇന്ന് രാവിലെ ഒമ്പതിന് ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ 25 കലശം നടക്കും. തുടർന്ന് അവിട്ടസദ്യയോടനുബന്ധിച്ചുള്ള കലവറ നിറയ്ക്കലും നടക്കും. നാളെ ഉച്ചയ്ക്ക് 12നാണ് ചരിത്രപ്രസിദ്ധമായ അവിട്ട ദർശനം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് ഭക്തർക്കായി എല്ലാവിധ അവിട്ടദർശന സൗകര്യവും ഏർപ്പെടുത്തിയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.