കൊച്ചി: ശമ്പളക്കരാർ പുതുക്കണമെന്നാവശ്യപ്പെട്ടു് ബാങ്ക് ജീവനക്കാർ 31, ഫെബ്രുവരി 1 തീയതികളിൽ ദേശവ്യാപകമായി പണിമുടക്കുന്നു. പണിമുടക്കിന് മുന്നോടിയായി ഓഫീസർമാരും ജീവനക്കാരും ജില്ലയിൽ പ്രകടനം നടത്തി. ന്യായമായ വേതന വർദ്ധന നൽകാതെ ബാങ്ക് മാനജ്‌മെന്റ് ജീവനക്കാരെ വഞ്ചിക്കുകയാണെന്ന് യു.എഫ്. ബി .യു സംസ്ഥാന കൺവീനർ സി .ഡി. ജോസൺ പറഞ്ഞു. പി .ആർ സുരേഷ്(എ .ഐ. ബി. ഇ. എ ), രഞ്ജിത്(എൻ.സി.ബി. ഇ ), അനീഷ് (എ .ഐ. ബി. ഒ. സി ) എസ് .എസ് .അനിൽ (ബി .ഇ. എഫ് .ഐ), രമേഷ് (എൻ.ഒ. ബി.ഡബ്ല്യു)എന്നിവർ സംസാരിച്ചു. പി .രാജൻ, കെ .സി .സാജു, കെ. എസ് .രമ, സുശീൽ കുമാർ കെ. പി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി