ആലുവ: ലോഡ്ജിലെ കക്കൂസ് മാലിന്യം പൊതുകനാലിൽ നിന്ന് തള്ളുന്നതായി ആലുവ നഗരസഭ ഉദ്യോഗസ്ഥർ കണ്ടെത്തി. റെയിൽവേ സ്റ്റേഷൻ റോഡിലെ ലോഡ്ജിൽ നിന്നുള്ള മാലിന്യം തള്ളുന്നുണ്ടെന്ന് മനുഷ്യവകാശ കമ്മീഷനിൽ വ്യാപാരികൾ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. നഗരസഭാ സെക്രട്ടറി അവധിയായതിനാൽ ഇന്ന് നോട്ടീസ് നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.