നെടുമ്പാശേരി: ചെങ്ങമനാട് ഈര ഫ്രഷ് ഉടമ ചെങ്ങമനാട് ഈരയിൽ ആർ.കെ. ശിവന്റെയും ഷീബ ശിവന്റെയും മകൻ കൃഷ്ണനുണ്ണിയും കാസർകോട് വലമല വീട്ടിൽ പരേതനായ രാമചന്ദ്രന്റെയും ജയന്തി രാമചന്ദ്രന്റെയും മകൾ സുഷ്മിതയും ഗുരുവായൂർക്ഷേത്ര സന്നിധിയിൽ വിവാഹിതരായി.
നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടന്ന വിരുന്നു സത്കാരത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, പ്രീതി നടേശൻ, യു.ഡി.എഫ് ചെയർമാൻ ബെന്നി ബെഹനാൻ എം.പി, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, എം.എൽ.എമാരായ അൻവർ സാദത്ത്, വി.കെ. ഇബ്രാഹിംകുഞ്ഞ്, റോജി എം. ജോൺ, മുൻ മന്ത്രി കെ. ബാബു തുടങ്ങി പ്രമുഖർ പങ്കെടുത്തു.
സംസാരശേഷിയില്ലാത്ത കൃഷ്ണനുണ്ണിയുടെയും സുഷ്മിതയുടെയും സേവ് ദ ഡേറ്റ് വീഡിയോ വൈറലായിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ആയിരക്കണക്കിന് പേർ ഷെയറും ചെയ്തു.