കൊച്ചി: രാജസ്ഥാനിൽ മുതൽ മുടക്കാനും ബിസിനസ് വിപുലപ്പെടുത്താനും ആഗ്രഹിക്കുന്ന കേരളത്തിലെ നിക്ഷേപകർക്കായി രാജസ്ഥാൻ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ (റികോ) കൊച്ചിയിൽ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു.
ഇന്ന് വൈകിട്ട് മൂന്നിന് എം.ജി.റോഡിലെ അബാദ് പ്ലാസയിൽ നടക്കുന്ന നിക്ഷേപക സംഗമത്തിൽ റികോ അഡീഷണൽ ജനറൽ മാനേജർ വിജയ് ഗുപ്ത, സീനിയർ ഡി.ജി.എം കുൽവീർ സിംഗ് എന്നിവർ പകെടുക്കും. ഫിക്കി, ചേംബർ ഒഫ് കൊമേഴ്‌സ്, വാണിജ്യ സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കും. ഐ.ടി, ടെക്സ്റ്റയിൽസ്, സിറാമിക്‌സ്, സ്റ്റോൺ, ആഗ്രോ, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ രാജസ്ഥാനിൽ സാദ്ധ്യതയുണ്ടെന്ന് വിജയ് ഗുപ്ത പറഞ്ഞു. നിക്ഷേപകർക്ക് ഏകജാലക സംവിധാനംവും ആനുകൂല്യങ്ങളും ഇളവുകളും ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.