കൊച്ചി: ഇന്ത്യയിലെ ജർമ്മൻ അംബാസിഡർ വാൾട്ടർ ജെ.ലിൻഡ്‌നെർ മെട്രോ യാത്ര നടത്തി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) അൽകേഷ് കുമാർ ശർമ്മയോടൊപ്പം മഹാരാജാസ് സ്റ്റേഷനിൽ നിന്നും വൈറ്റില വരെയായിരുന്നു യാത്ര. വൈറ്റിലയിൽ ജലമെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലവും അദ്ദേഹം സന്ദർശിച്ചു.
ഇന്ത്യയും ജർമ്മനിയുമായി ചേർന്നുള്ള പദ്ധതികളെക്കുറിച്ചും തങ്ങൾ ചർച്ച ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. ജലമെട്രോ പദ്ധതിയുടെ നിർമ്മാണ പുരോഗതിയിൽ വാൾട്ടർ ജെ.ലിൻഡ്‌നെർ സന്തോഷം അറിയിച്ചെന്ന് കെ.എം.ആർ.എൽ അധികൃതർ വ്യക്തമാക്കി..