കൊച്ചി: തിരുവനന്തപുരം - ചെന്നൈ മെയിലിൽ 55 വയസ് തോന്നിക്കുന്ന അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിനിന്റെ പുറകുഭാഗത്തെ ജനറൽ കോച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി 7.30ന് എറണാകുളം നോർത്ത് സ്‌റ്റേഷനിൽ റെയിൽവേ പൊലീസെത്തിയാണ് മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.