തൃക്കാക്കര : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പി.ടി. തോമസ് എം.എൽ.എ നേതൃത്വം നൽകുന്ന ‘മാനിഷാദ’ പദയാത്ര ഇന്ന് വൈറ്റില മേഖലയിൽ പര്യടനം നടത്തും. ഇന്നലെ തൃക്കാക്കര വെസ്റ്റ് മണ്ഡലത്തിലെ പര്യടനം കരിമക്കാട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി വാഴക്കാല അദ്ധ്യക്ഷത വഹിച്ചു. നടൻ കലാഭവൻ അൻസാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ നൗഷാദ് പല്ലച്ചി, ജോഷി പള്ളൻ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സേവ്യർ തായങ്കേരി, ഡി.സി.സി സെക്രട്ടറിമാരായ പി.ഐ. മുഹമ്മദാലി, പി.കെ.അബ്ദുൽ റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ്കുമാർ, കെ.എസ്‍.യു മുൻ സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.