കൊച്ചി: തെക്കൻ പറവൂർ എസ്.എൻ.ഡി.പി ശാഖായോഗം 200ാം നമ്പർ ഡോ.പല്പു സ്മാരക കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാളെ (ഞായർ) വൈകിട്ട് 3.30 ന് തങ്കമ്മ പവിത്രൻ കോവിലകത്തിന്റെ വസതിയിൽ നടക്കുന്ന ഡോ.പല്പു അനുസ്മരണ സമ്മേളനം ശാഖാ പ്രസിഡന്റ് പി.വി.സജീവ് ഉദ്ഘാടനം ചെയ്യും. കൺവീനർ ടി.കെ.സാബു സ്വാഗതം പറയും. വൈസ് പ്രസിഡന്റ് സി.കെ.രവി അദ്ധ്യക്ഷനാകും. സെക്രട്ടറി കെ.കെ.ശേഷാദ്രിനാഥൻ, രക്ഷാധികാരി പി.ആർ.ബാബു എന്നിവർ പങ്കെടുക്കും.