കോലഞ്ചേരി: കടയിരുപ്പ് ഗവ.എൽ.പി. സ്‌കൂളിൽ സി.വി.ജെ ഗ്രാമോദയ സംയോജിത വികസന പദ്ധതികൾക്ക് തുടക്കമായി. സിന്തൈ​റ്റ് ഇൻഡസ്ട്രീസിന്റെ സി.എസ്.ആർ വിഭാഗമായ സി.വി.ജെ ഫൗണ്ടേഷനും സി.എഫ്.ഐ ചാരി​റ്റബിൾ ട്രസ്​റ്റും ചേർന്ന് നടപ്പാക്കുന്ന മഴവെള്ള സംഭരണി, കിണർ റീചാർജിംഗ്, മഴക്കുഴി, ജൈവ പച്ചക്കറി കൃഷി, മാലിന്യജല പുനരുപയോഗം, പ്ലാസ്റ്റിക് സംഭരണ യൂണി​റ്റ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്‌കൂളിൽ നിർമിച്ച മഴവെള്ള സംഭരണിയുടേയും പച്ചക്കറി കൃഷിയുടേയും വിവിധ പദ്ധതികളും ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. വി.പി. സജീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി, ഐക്കരനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഡി. പത്മാവതി, മെമ്പർ എം.എ. പൗലോസ്, സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ജോസ്.വി. ജേക്കബ്, ട്രസ്​റ്റ് സി.ഇ.ഒ സി.എസ്. ജോസഫ്, സാമൂഹിക വികസന തലവൻ എബ്രഹാം മാത്യു, സിന്തൈ​റ്റ് ഡയറക്ടർ അജു ജേക്കബ്, കോലഞ്ചേരി ഉപജില്ലാ ഓഫീസർ അബ്ദുൾ സലാം, ഹെഡ്മാസ്​റ്റർ സി.കെ. രാജൻ, സി.വി.ജെ. ഫൗണ്ടേഷൻ ചെയർപേഴ്‌സൻ ഏലിയാമ്മ ജേക്കബ് എന്നിവർ പ്രസംഗിച്ചു.