കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് കോളേജിൽ ബ്ലഡ് ഡൊണേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. ഷാജു വർഗീസ് ഉദ്ഘാടനം ചെയ്തു. ഫോറം കോ ഓർഡിനേറ്റർ ഡോ. കെ.എസ്. ഗ്രേസി, സ്‌പോർട്‌സ് ആൻഡ് ഗെയിംസ് ഫൗണ്ടേഷൻ സെക്രട്ടറി സലിംകുട്ടി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. ബെയ്‌സിൽ മാത്യു, എൻ.സി.സി. കേഡറ്റ് സീനിയർ ഓഫീസർ അഖിൽ എന്നിവർ പ്രസംഗിച്ചു.