കോലഞ്ചേരി: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളുടെ കൃഷി വിളവെടുപ്പിന് പാകമാകുന്നു. കോളിഫ്ലവർ, വെണ്ട, മുളക്, തക്കാളി തുടങ്ങിയവയാണ് കൃത്യതാ കൃഷിയിൽ ഒരു ഏക്കറോളം സ്ഥലത്ത് നട്ടിരിക്കുന്നത്. ഡ്രിപ്പ്, മിസ്റ്റ് നനയിലൂടെ വളവും നൽകുന്ന രീതിയിലുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പൂത്തൃക്ക കൃഷിഭവന്റെ പിന്തുണയോടെയുള്ള പച്ചക്കറി കൃഷിക്ക് അസിസ്റ്റന്റ് ഡയറക്ടർ മിനി എസ്. പിള്ള, കൃഷി ഓഫീസർ കെ.കെ. ലേഖ എന്നിവർ മാർഗനിർദേശങ്ങൾ നൽകി. പി. മേരി, ഷിബു പോൾ, ടി.എം. ബാബു എന്നിവർ നേതൃത്വം നൽകി.