പറവൂർ : കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ മുപ്പത്തിമൂന്നാമത് താലൂക്ക് സമ്മേളനം നാളെ നടക്കും. രാവിലെ ഒമ്പതിന് ചെയർമാൻ പി.കെ. ശശി പതാക ഉയർത്തും. വൈകിട്ട് മൂന്നരയ്ക്ക് പുല്ലംകുളം അംബേദ്കർ പാർക്കിൽ നിന്നും പ്രകടനം ആരംഭിച്ച് നഗരം ചുറ്റി പറവൂർ വ്യാപാരഭവനിൽ സമാപിക്കും. പൊതുസമ്മേളനം ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്യും. പി.കെ. ശശി അദ്ധ്യക്ഷത വഹിക്കും. വി.ഡി. സതീശൻ എം.എൽ.എ എൻഡോവ്മെന്റ് വിതരണം ചെയ്യും. മോഹനൻ പള്ളത്ത് മുഖ്യാതിഥിയാകും. വിദ്യാഭ്യാസ പുരസ്കാര വിതരണം നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ നിർവ്വഹിക്കും. കെ.എ. വിദ്യാനന്ദൻ, രമ ശിവശങ്കരൻ, അഡ്വ. മൻമോഹൻ ബാബു, സി.കെ. രാജേന്ദ്രകുമാർ, വി.എൻ. രാമചന്ദ്രൻ, പി.ബി. ജയമോൾ, ടി.വി. ദിലീപ്കുമാർ തുടങ്ങിയവർ സംസാരിക്കും.