പറവൂർ : പറവൂർ വടക്കേക്കര സഹകരണ ബാങ്കിന്റെ സഹകരണത്തോടെ വടക്കേക്കര മുഹമ്മദൻഎൽ.പി സ്കൂളിൽ നടന്ന കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് ഉദ്ഘാടനം ചെയ്തു. 'പാഠം ഒന്ന് പാടത്തേക്ക്' പദ്ധതിയുടെ ഭാഗമായി നടത്തിയ കരനെൽകൃഷിയുടെയും ജൈവ പച്ചക്കറി കൃഷിയുടെയും വിളവെടുപ്പാണ് നടന്നത്. പ്രധാനാദ്ധ്യാപകൻ ആർ. ഷൈൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ വി.എസ്. ചിത്ര, എസ്. സാബു തുടങ്ങിയവർ സംസാരിച്ചു.