പറവൂർ : വടക്കേക്കര കട്ടത്തുരുത്ത് നമ്പ്യത്ത് ശ്രീധർമ്മ പരിപാലന സഭ ശ്രീഭദ്രകാളി ദേവി ക്ഷേത്രോത്സവത്തിന് മൂത്തകുന്നം സുഗതൻ തന്ത്രിയുടേയും മേൽശാന്തി ചേന്ദമംഗലം സി.പി. രജീഷിന്റേയും മുഖ്യകാർമ്മികത്വത്തിൽ കൊടികയറി. ഇന്ന് വൈകിട്ട് ഏഴിന് യക്ഷിക്കളം, 27ന് വൈകിട്ട് ഏഴിന് താലം എഴുന്നള്ളിപ്പ്, 28ന് വൈകിട്ട് ഏഴിന് ഭജന, 29ന് വൈകിട്ട് ഏഴരയ്ക്ക് നാടകം - അമ്മ ഒന്നാം സാക്ഷി. മഹോത്സവ ദിനമായ 30ന് രാവിലെ ഒമ്പതിന് ശ്രീബലി എഴുന്നള്ളിപ്പ്, പതിനൊന്നിന് പഞ്ചവിംശതി കലശാഭിഷേകം, വൈകിട്ട് നാലിന് പകൽപ്പൂരം, പുലർച്ചെ ആറാട്ടും വലിയ ഗുരുതി മഹാനിവേദ്യവും. കലശപൂജയ്ക്കും ശേഷം മഹോത്സവത്തിന് കൊടിയറങ്ങും.