കോലഞ്ചേരി: 'ജീവനി 'പദ്ധതി ഐക്കരനാട് പഞ്ചായത്തിൽ തുടങ്ങി. പ്രസിഡന്റ് കെ.കെ രാജു ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ എൻ.കെ വർഗീസ് അദ്ധ്യക്ഷനായി.ഐക്കരനാട് കൃഷി ഭവൻ സസ്യ സംരക്ഷണ ക്ലിനിക്കിൽ പരിശോധിച്ച മണ്ണ് പരിശോധനാ ഫലത്തിന്റെ വിതരണോദ്ഘാടനം പഞ്ചായത്തംഗം എം.എ പൗലോസ് നിർവഹിച്ചു. സോയിൽ ഹെൽത്ത് കാർഡ് എൻ.കെ വർഗീസ് വിതരണം ചെയ്തു. കൂരാച്ചി പാടശേഖര സമിതി പ്രസിഡന്റ് ഗോപാലകൃഷ്ണൻ, കാർഷിക വികസന സമിതിയംഗം എം കെ മനോജ്,ഐക്കരനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മോഹനൻ നായർ ഹോമിയോ ഡോക്ടർ വജ്രകുമാരി ,ഷീജ അശോകൻ, കൃഷി അസിസ്റ്റന്റ് കെ.കെ രശ്മി, അസിസ്റ്റന്റ് കൃഷി ഓഫീസർ എൽദോ എബ്രാഹാം തുടങ്ങിയവർ സംസാരിച്ചു.കൃഷി ഓഫീസർ അഞ്ജു പോൾ പദ്ധതി വിശദീകരണം നടത്തി.