കൊച്ചി: ക്രൂസ് എക്‌സ്‌പോസ് സംഘടിപ്പിക്കുന്ന സംസ്ഥാന ഭക്ഷ്യ സംസ്‌കരണപാക്കേജ് പ്രദർശനം 'ഫുഡ് ടെക് കേരള' 30 മുതൽ ഫെബ്രുവരി ഒന്നുവരെ ബോൾഗാട്ടി പാലസ് ഇവന്റ് സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മളനത്തിൽ പറഞ്ഞു. കേരള ബ്യൂറോ ഒഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി, ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ച്, ബ്യൂറോ ഒഫ് സ്റ്റാൻഡേഡ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് നടത്തുന്നത്. ഭക്ഷണം, പാനീയം മേഖലയിലെ പ്രമുഖ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. ഭക്ഷണ സംസ്കരണം, എൻജിനീയറിംഗ്, പാക്കേജിംഗ് തുടങ്ങിയവ പരിചയപ്പെടുത്തും. സംസ്ഥാനത്തെ ഭക്ഷ്യസംസ്‌കരണ മേഖലയിലെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി സംസ്ഥാന വ്യവസായ വകുപ്പിന്റെ നാഷണൽ എസ്. സി ,എസ്. ടി പവലിയനും ഫുഡ്‌ടെക്കിലുണ്ടാകും. ക്രൂസ് എക്‌സ്‌പോ ഡയറക്ടർ ജോസഫ് കുര്യാക്കോസ്, ട്രെയിനി സുബി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.