kottuvallikadu-temple-
കൊട്ടുവള്ളിക്കാട് ആലുങ്കൽ ശ്രീഭദ്രകാളി ക്ഷേത്രോത്സവത്തിന് വൈക്കം പി.വി. സാലി തന്ത്രി, ടി.ആർ. ശ്രീകാന്ത് ശാന്തി എന്നിവർ കൊടിയേറ്റുന്നു.

പറവൂർ : കൊട്ടുവള്ളിക്കാട് ഹിന്ദുമത യോഗക്ഷേമസഭ ആലുങ്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ മഹോത്സവത്തിന് കൊടികയറി. ക്ഷേത്രം തന്ത്രി വൈക്കം പി.വി. സാലിയുടേയും മേൽശാന്തി ടി.ആർ. ശ്രീകാന്ത് ശാന്തിയുടേയും മുഖ്യകാർമ്മത്വത്തിലാണ് കൊടിയേറ്റ് നടന്നത്. ഇന്ന് വൈകിട്ട് ആറിന് താലം വരവ്, ഏഴരയ്ക്ക് ഭഗവതിസേവയും ലളിതസഹസ്രനാമജപവും. രാത്രി എട്ടിന് നാടകം - നളിനാക്ഷന്റെ വിശേഷങ്ങൾ, നാളെ വൈകിട്ട് ഏഴിന് ഭഗവതിക്കളം, 28ന് വൈകിട്ട് ഏഴിന് യക്ഷിക്കളം, രാത്രി എട്ടിന് നാടകം - നമ്മളിൽഒരാൾ, 29ന് രാവിലെയും വൈകിട്ടും യക്ഷിക്കളം, രാത്രി പള്ളിവേട്ട, ആറാട്ട് മഹോത്സവദിനമായ 30ന് രാവിലെ ഒമ്പതിന് ശ്രീബലി, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, രാത്രി എട്ടിന് കരിമരുന്ന് പ്രയോഗം, ഒമ്പതിന് തായമ്പക, പത്തിന് നൃത്തനാടകം - ഇലകുടയപെരുമാൾ, പുലർച്ചെ ആറാട്ടും വിളക്കിനെഴുന്നള്ളിപ്പുംപഞ്ചവിംശതി കലശപൂജയും. അഭിഷേകത്തിനു ശേഷം കൊടിയറിക്കൽ.