കൊച്ചി:മാരക രോഗികളുടെ ചികിത്സയ്ക്കും നിർദ്ധന വിദ്യാർഥികളുടെ പഠനത്തിനും ധനസഹായം നൽകുകയെന്ന ലക്ഷ്യത്തോടെ ഇൻസിയാത്ത് ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിക്കുന്നതായി സാമൂഹികപ്രവർത്തകനായ ബ്രോഡ്‌വേയിലെ കച്ചവടക്കാരൻ പി.എം നൗഷാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നൗഷാദിന് വസ്ത്രവില്പ്നയിലൂടെ ലഭിക്കുന്ന തുകയുടെ ഒരു വിഹിതവും സുമനസുകളുടെ സഹായവും കൊണ്ടാകും ട്രസ്റ്റ് പ്രവർത്തിക്കുക. ട്രസ്റ്റിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് നാലിന് മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ മേയർ സൗമിനി ജെയിൻ നിർവഹിക്കും. ട്രസ്റ്റ് സെക്രട്ടറി പി .എ സൈനുദ്ദീൻ, നസീബ്, നിസാം, ഷീലാ പൗലോസ്, തനൂജ, മുഹമ്മദ്, ഫഹദ്, ജയരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.