കൊച്ചി: കളമശേരി രാജഗിരി കോളേജ് ജില്ലാ കുടുംബശ്രീ മിഷന്റെ സഹായത്തോടെ 28 ന് കൂൺ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 11ന് കൂണിന്റെ ഗുണങ്ങളും സാദ്ധ്യതകളും എന്ന വിഷയത്തിൽ നടത്തുന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സത്യജിത് രാജൻ മുഖ്യാതിഥിയാകും. മഷ്‌റൂം വിജ്ഞാൻ ത്രൈമാസിക കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ ഗീ വർഗീസ് പ്രകാശനം ചെയ്യും. മഷ്‌റൂം ബിനാലെ മത്സര വിജയികൾക്ക് രാജഗിരി കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോസഫ് .ഐ .ഇഞ്ചോടി സമ്മാനം നൽകും. സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് തലവൻ എം .കെ. ജോസഫ്, സ്കിൽ ഡെവലപ്പ്‌മെന്റ് വിഭാഗം ഹെഡ് കൃഷ്ണകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഫുഡ് ഫെസ്റ്റ്, വിപണന സ്റ്റാളുകൾ, എക്‌സിബിഷൻ എന്നിവയും ഉണ്ടാകും. വിവരങ്ങൾക്ക്: 9446002501, 9995711288