പറവൂർ : പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ നവകേരളീയം 2020 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ നിർവ്വഹിച്ചു. ഭരണസമിതി അംഗങ്ങളായ ഡേവിസ് പനക്കൽ, ടി.എ. നവാസ്, പി.പി. ജോയ്, സെയിൽ ഓഫീസർ ശ്യാംകൃഷ്ണ, ബാങ്ക് സെക്രട്ടറി എം.ആർ. മോഹൻദാസ്, റിക്കവറി ഓഫീസർ എ.കെ. മണി തുടങ്ങിയവർ സംസാരിച്ചു. പദ്ധതിയുടെ കാലാവധി 2020 ഫെബ്രുവരി 29 വരെയാണ്. കുടിശ്ശിക തീർക്കുന്നവർക്ക് പലിശയിനത്തിൽ ഉൾപ്പെടെ കൂടുതൽ ആനുകൂല്യം ലഭിക്കും.