പറവൂർ : നഗരസഭയിലെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും നഗരസഭാ ചെയർമാൻ ഡി. രാജ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ജെസി രാജു അദ്ധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ ഏണസ്റ്റ് സി. തോമസ്, ജലജ രവീന്ദ്രൻ, ടി.വി. നിഥിൻ, പ്രദീപ് തോപ്പിൽ, വി.എ. പ്രഭാവതി, ഡെന്നി തോമസ്, കെ.എ. വിദ്യാനന്ദൻ, സെക്രട്ടറി ബിജുമോൻ ജേക്കബ്, സി.ഡി.എസ് ചെയർപേഴ്സൺ ഗീത പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.