പറവൂർ : പറവൂർ നഗസഭയുടെ കീഴിലുള്ള പകൽവീട്ടിൽ ആളില്ല.തുടക്കത്തിൽ പത്തിലേറെപ്പേർ സ്ഥിരമായി എത്തിയിരുന്നു. ഇപ്പോൾ രണ്ടു പേരാണുള്ളത്. പ്രായമേറിയവരാണ് പകൽവീട്ടിൽ വന്നു പോയിരുന്നത്.. ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തിയാണ് വയോജന പരിപാലന കേന്ദ്രത്തിന് മുകളിൽ പകൽവീട് സ്ഥാപിച്ചത്. കഴിഞ്ഞ വർഷംഫെബ്രുവരി 24നായിരുന്നു ഉദ്ഘാടനം. 60 വയസ്സ് കഴിഞ്ഞവർക്ക് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചു വരെ സേവനം സൗജന്യമായിരുന്നു. ഉപയോഗിക്കാമെന്നും ഭക്ഷണം, വിനോദം, യോഗ, മെഡിറ്റേഷൻ, ബോധവൽക്കരണ ക്ലാസുകൾ എന്നിവയുണ്ടാകുമെന്നും അറിയിച്ചിരുന്നു. വരുന്ന രണ്ടു പേർക്കു ഭക്ഷണം നൽകുന്നുണ്ട്. ടെലിവിഷനുമുണ്ട് . വയോധികരെ പരിചരിക്കാൻ 8000 രൂപ മാസശമ്പളത്തിന് ഒരാളെ നിയമിച്ചിട്ടുണ്ട്. എന്നാൽ ആളുകളെത്തുന്നില്ല.
മുകളിലെ നിലയിലേക്കു കയറാൻ പ്രയാസം
വന്നുപോകാൻ വാഹനസൗകര്യം പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല.
സേവനം സൗജന്യം