കൊച്ചി: റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ബ്രസീലിന്റെ പ്രസിഡന്റ് ജയർ ബോൾസനാരോയെ പങ്കെടുപ്പിക്കുന്നതിൽ അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതി (ഐപ്‌സോ) പ്രതിഷേധിച്ചു. താൻ ഒരു ഫാസിസ്റ്റാണ് എന്ന് പ്രഖ്യാപിച്ച ഏകാധിപതിയാണ് ബോൾസനാരോ. ബ്രസീലിയൻ കാടുകൾ ബോധപൂർവമായി കത്തിച്ച് ഖനി മുതലാളിമാർക്ക് ലാഭമുണ്ടാക്കാൻ സഹായിക്കുകയും ആഗോള പരിസ്ഥിതിയെ തകിടം മറിച്ചു തുടങ്ങി നിരവധി ആരോപണങ്ങളുടെ പേരിൽ ഇയാൾ പ്രതിക്കൂട്ടിലാണെന്ന് പ്രതിഷേധ യോഗം ചൂണ്ടിക്കാട്ടി.
വൈപ്പിൻ ഗോശ്രീ കവലയിൽ നടന്ന യോഗത്തിൽ 'ഐപ്‌സോ' ജില്ലാ പ്രസിഡന്റ് ഡോ: എൻ. രമാകാന്തൻ അദ്ധ്യക്ഷനായി. സി പി ഐ വൈപ്പിൻ മണ്ഡലം സെക്രട്ടറി ഇ.സി ശിവദാസ് ഉദ്ഘാടനം ചെയ്തു. അഡ്വ. ടി. ഇ. ഇസ്മയിൽ മുഖ്യ പ്രഭാഷണം നടത്തി.