ആലുവ: എടയാർ വ്യവസായ മേഖലയിലെ പുകശല്യവും ദുർഗന്ധവും സംബന്ധിച്ച പരാതിയിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
സ്ഥലം സന്ദർശിച്ച് നിജസ്ഥിതി മനസ്സിലാക്കി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാഹിത്യകാരൻ ശ്രീമൻ നാരായണൻ, പരിസ്ഥിതി പ്രവർത്തകൻ എൻ. രാമചന്ദ്രൻ എന്നിവർ ജില്ലാ കളക്ടറോട് നിവേദനത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ മാസങ്ങളായിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരുടെ ആവശ്യം പരിഗണിച്ച് കളക്ടർ നേരിട്ട് പ്രദേശം സന്ദർശിച്ച് അടിയന്തര പരിഹാരം ഉണ്ടാക്കാനാണ് കോടതി നിർദ്ദേശിച്ചത്