കൊച്ചി: കെ.എൽ.എഫ് നിർമ്മൽ വെളിച്ചെണ്ണയ്‌ക്കെതിരെ വ്യാജപ്രചാരണം നടത്തിയതിന് യൂ ട്യൂബ് ചാനൽ കുറ്റക്കാരാണെന്ന് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി കണ്ടെത്തി. കെ.എൽ.എഫ് നിർമൽ കോക്കോനാട് വെളിച്ചെണ്ണയിൽ മായമുണ്ടെന്നും മെഴുകിന്റെ അംശമുണ്ടെന്നും പ്രചാരണം നടത്തിയതിന് കർമ്മ ന്യൂസ് ചാനൽ അധികൃതരോട് മാർച്ച് 21 ഹാജരാകാൻ കോടതി ഉത്തരവിട്ടു.
ഫാറ്റി ആസിഡുകളുടെ തന്മാത്രകളാണ് വെളിച്ചെണ്ണയുടെ ഉള്ളടക്കം. താപനില 25 ഡിഗ്രി സെൽഷ്യസിൽ നിന്ന് താഴേയ്ക്കു പോകമ്പോൽ ഫാറ്റി ആസിഡുകൾ കട്ട പിടിച്ച് ചെറിയ ഗോളങ്ങളായി താഴേയ്ക്കടിയും. ഇതിനെ പാരഫിൻ വാക്‌സ് എന്ന് വ്യാജപ്രചരണം നടത്തിയെന്നാണ് കെ.എൽ.എഫ് പരാതി സമർപ്പിച്ചത്. ശുദ്ധമായ വെളിച്ചെണ്ണ നിർമ്മാതാക്കളായ തങ്ങൾക്ക് വ്യാജപ്രചരണം മൂലം വില്പനയിൽ ഇടിവുണ്ടായി. തുടർന്നാണ് കോടതിയെ സമീപിച്ചതെന്ന് കെ.എൽ.എഫ് നിർമ്മൽ ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ പോൾ ഫ്രാൻസിസ് പറഞ്ഞു.