മൂവാറ്റുപുഴ: മുടവൂർ പ്രസിഡൻസി സെൻട്രൽ സ്‌കൂളിന്റെ 20 മത് വാർഷികാഘോഷം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. എൽദോ എബ്രഹാം എം.എൽ.എ, മുൻ എം.എൽ.എമാരായ ജോസഫ് വാഴയ്ക്കൻ, ജോണി നെല്ലൂർ, സ്‌കൂൾ ചെയർമാൻ ജോർജ് മാന്തോട്ടം കോർ എപ്പിസ് കോപ്പ, പ്രിൻസിപ്പൽ കെ. എം. കുര്യാക്കോസ്, മാനേജർ ഡോ.വർഗീസ് പോൾ, പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ്, വാർഡ് മെമ്പർ പി.എ. അനിൽ, വി.ടി.പൈലി,കെ.ഇ.ഷിഹാബ് , ബിജു കുര്യാക്കോസ്, ജിൻസി ജുനൈദ് എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.