കൊച്ചി: സ്കൂളുകളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം പൂർണമായും നിരോധിക്കണമെന്ന് ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു. വൈറ്റില ടോക് .എച്ച് .പബ്ലിക് സ്‌കൂളിന്റെ 42-ാമത് വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പൂർണ വ്യക്തിത്വ വികസനത്തോടൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും വേണ്ട പ്രാധാന്യം നല്കണമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. ഗായകനും സംഗീത സംവിധായകനുമായ ഷാൻ റഹ്മാൻ,നടി പ്രയാഗ മാർട്ടിൻ എന്നിവർ മുഖ്യാതിഥികളായി. സ്കൂൾ സെക്രട്ടറി .സി.എസ്.വർഗ്ഗീസ്, ട്രഷറർ എം. എക്‌സ്. പോൾ വിൻസന്റ്, ഡയറക്ടർമാരായ കെ.എ. സൈമൺ, എം. മാമ്മൻ, തുടങ്ങിയവർ പങ്കെടുത്തു