മൂവാറ്റുപുഴ: താലൂക്ക് തല കിഡ്‌സ് ഫെസ്റ്റ് നടത്തി. ഇലാഹിയ പബ്ലിക് സ്‌കൂളിൽ നടന്ന ഫെസ്റ്റിൽ ഇലാഹിയ ട്രസ്റ്റ് ജനറൽ സെക്രട്ടറി പി.എം.അസീസ് മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ടറി അഡ്വ.ടി.എസ്.റഷീദ്, വൈസ് ചെയർമാൻ എം.എം.മുഹമ്മദ് കുഞ്ഞ്, സ്‌കൂൾ മാനേജർ റഫീക്ക് അലി, സ്‌കൂൾ അക്കാഡമിക് ഡയറക്ടർ ഡോ.ഇ.കെ. മുഹമ്മദ് ഷാഫി, താലൂക്കിലെ നിരവധി കുട്ടികൾ ഫെസ്റ്റിൽ പങ്കെടുത്തു.