മൂവാറ്റുപുഴ: ആയവന പോർക്കാവ് മഹാദേവി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവവും മകര ഭരണി തിരുവുത്സവവും ഫെബ്രുവരി ഒന്നിന് ആരംഭിക്കും. ഒന്നിന് രാവിലെ 5ന് പള്ളിയുണർത്തൽ,ഗണപതി ഹോമം.5ന് താലപ്പൊലി ഘോഷയാത്ര,തുടർന്ന് തെയ്യം,കളമെഴുത്തും പാട്ടും,ട്രാക്ക് ഗാനമേള ,12ന് മുടിയേറ്റ്. 2ന് രാവിലെ രാവിലെ 5ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം. 3ന് രാവിലെ രാവിലെ 5ന് പള്ളിയുണർത്തൽ. 8.30ന് നാടകംചെറിയ ലോകവും വലിയ മനുഷ്യരും,12ന് ഗരുഡൻതൂക്കം,പുലർച്ചെ 3ന് തുക്കം കുത്തൽ,5ന് നട അടയ്ക്കൽ എന്നിവയാണ് പരിപാടികളെന്നു സെക്രട്ടറി കെ.കെ.അനീഷ്, പ്രസിഡന്റ് പി.കെ.സുരേന്ദ്രൻ എന്നിവർ അറിയിച്ചു.