കൊച്ചി: മാന്യമായി ജീവിക്കാനുള്ള അവകാശം മോദി സർക്കാർ കവരുകയാണെന്ന് വി. ഡി. സതീശൻ എം. എൽ. എ പറഞ്ഞു.

ഇടപ്പള്ളി ടോളിൽ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാങ്കുകളുടെ കിട്ടാക്കടം യു.പി.എ ഭരണത്തിലെ മൂന്ന് ശതമാനത്തിൽ നിന്ന് 20 ശതമാനമായി. കൊള്ളയടിച്ചവർ രക്ഷപ്പെട്ട ശേഷമാണ് നാം വിവരം അറിയുന്നത്. പ്രധാന തുറമുഖങ്ങളും വിമാനത്താവളങ്ങളും അദാനിക്ക് കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വി. കെ. ഇബ്രാഹിംകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം കളമശേരി ഏരിയ സെക്രട്ടറി വി. എ. സക്കീർ ഹുസൈൻ,എ. എം യൂസഫ്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മധു പുറക്കാട് തുടങ്ങിയവർ സംസാരിച്ചു.

ഇടപ്പള്ളി ബഷീർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. കെ. ജയപ്രകാശ് നന്ദിയും പറഞ്ഞു.