മൂവാറ്റുപുഴ: ലഹരിക്കെതിരെ പ്രചരണവുമായി വാഴക്കുളം ബത്‌ലഹേം ഇന്റർ നാഷണൽ സ്‌കൂൾ വിദ്യാർത്ഥികൾ പ്രചരണത്തിന്റ് ഭാഗമായുള്ള കാമ്പയിൻ 28ന് തൊടുപുഴയിലും 30ന് മൂവാറ്റുപുഴയിലും ഫെബ്രുവരി 3ന് കോതമംഗലത്തും നടക്കും. പ്രചരണത്തിന്റ് ഭാഗമായി വിവിധയിടങ്ങളിൽ തെരുവ് നാടകവും അവതരിപ്പിക്കും.സ്‌കൂൾ അദ്ധ്യാപകൻ അരുൺജിത്ത്.ആർ.നായർ,പി.ആർ.ഒ ജോയ്‌സ് മേരി ആന്റണി, വിദ്യാർത്ഥി പ്രതിനിധി റിയാൻ മാനുവൽ, സ്‌കൂൾ ആന്റി നാർക്കോട്ടിക് ക്ലബ്ബ് പ്രസിഡന്റ് മാർവൽ ജോമി എന്നിവർ നേതൃത്വം നൽകും. പൊലീസ്, എക്‌സൈസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.