.അങ്കമാലി. പിച്ചാക്കാട് വെള്ളിലാപ്പൊങ്ങ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ മകര മഹോത്സവത്തിന് ഞായറാഴ്ച രാവിലെ 5 ന്കൊടി ഉയരും.വൈകീട്ട് 5ന് നടതുറപ്പ്, ദീപാരാധന, അത്താഴപൂജ, കലാസന്ധ്യ.
തിങ്കളാഴ്ച രാവിലെ 6 ന് വിശേഷാൽ പൂജ, 8ന് കളമെഴുത്തും പാട്ടും ,വൈകീട്ട് 5ന് അയ്ക്കാട്ട് ക്ഷേത്ര സമുച്ചയത്തിൽ നിന്നും താലം എഴുന്നള്ളിപ്പ്, 8.30 ന് പ്രസാദ ഊട്ട്, തുടർന്ന് തായമ്പക, കരോക്കെ ഗാനമേള.
28 ന് പുലർച്ചെ 1 ന് എതിരേല്പ്, 4 ന്് ഗുരുതി.