തൃപ്പൂണിത്തുറ: മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭയും ശ്രീപൂർണ്ണത്രയീശ സംഗീത സഭയും ചേർന്നൊരുക്കുന്ന ഗാന്ധിയം150 ഇന്ന് ലായം കൂത്തമ്പലത്തിൽ നടക്കും.വൈകീട്ട് 5ന് നടക്കുന്ന പരിപാടി റിട്ട: ജസ്റ്റിസ് കെ.സുകുമാരൻ ഉിദഘാടനം ചെയ്യും. ഗാനരചയിതാവ് ആർ. കെ ദാമോദരൻ നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാദേവ എന്നിവർ പങ്കെടുക്കും. തുടർന്ന് തോൽപ്പാവ കൂത്തും ഉണ്ടാകും.