കാലടി: മഞ്ഞപ്ര പുത്തൂർപ്പിള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെഉത്സവത്തിന് ഇന്നലെ തുടക്കമായി. ഭദ്രകാളി മറ്റപ്പിള്ളി നാരായണൻ നമ്പൂതിരിിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ വൈകീട്ട് ദീപാരാധനക്ക് ശേഷം കൊടിയേറ്റ് നടന്നു. 10 ദിവസങ്ങൾ നീണ്ട് നിൽക്കുന്ന ഉത്സവത്തിൽ ആറാട്ട്, വലിയ വിളക്ക് ,കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. ഇന്ന് രാവിലെ 4.30 മുതൽ ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കുംം.8 ന് നാരായണീയ പാരായണം, വൈകിട്ട് 6.30ന് ദീപാരാധന, പഞ്ചവാദ്യം, 7 ന് നൃത്തസന്ധ്യ. 9 ന് കൊടിപ്പുറത്ത് വിളക്ക്. രാത്രി മേളംം.തിങ്കളാഴ്ച രാവിലെ നാരായണിയ പാരായണം, ശീവേലി എഴുന്നള്ളിപ്പ്, മേളം, വൈകീട്ട് ദീപാരാധന 9 ന് വിളക്കിനെഴുന്നെള്ളി.പ്പ്. ഫെബ്രു.1 ന് ഉത്സവബലി, ഞായറാഴ്ച വലിയ വിളക്ക് മഹോത്സവം.തിങ്കളാഴ്ച ആറാട്ട് മഹോത്സവം..