കൊച്ചി: ഇടപ്പള്ളി കൂനംതൈ പുതുപ്പള്ളിപ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 31 ന് തുടക്കമാകും. ഫെബ്രുവരി നാലിന് സമാപിക്കും. 31 ന് വൈകിട്ട് 7 ന് വട്ടേക്കുന്നം ഡോ.പല്പു കുടുംബയൂണിറ്റ് അവതരിപ്പിക്കുന്ന കലാപരിപാടികൾ, 7 നും 7.30 നും മദ്ധ്യേ കൊടിയേറ്റ്, 7.45 ന് പൂമൂടൽ, ഫെബ്രുവരി ഒന്നിന് രാത്രി 8.15 ന് താലംവരവ്, 2 ന് രാത്രി 8.45 ന് കരോക്കെ പുല്ലാങ്കുഴൽ കച്ചേരി, 3 ന് പള്ളിവേട്ട മഹോത്സവം വൈകിട്ട് 7 ന് പൂമൂടൽ, 4 ന് വൈകിട്ട് 5.30 ന് പകൽപ്പൂരം, വെളുപ്പിനെ 2 ന് ആറാട്ടുബലി, 2.45 ന് ആറാട്ട്.